അര്‍ജുനായുള്ള തെരച്ചിലിൽ അനിശ്ചിതത്വം; പുഴയിലിറങ്ങാൻ മാൽപെയ്ക്ക് അനുമതിയില്ല
Sunday, August 4, 2024 11:33 AM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിൽ അനിശ്ചിതത്വം. അടിയൊഴുക്ക് ആറ് നോട്സിന് മുകളിലായതിനാൽ തിരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുന്നതും ദൗത്യത്തിന് തിരിച്ചടിയാണ്. മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്നു സംഭവ സ്ഥലത്തെത്തി പുഴയില്‍ പരിശോധന നടത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിനു പൊലീസ് അനുമതി നല്‍കിയില്ല. ഇതോടെ മൽപെ ഉടുപ്പിയിലേക്ക് മടങ്ങിയെന്നാണ് വിവരം.