പുഷ്പനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി
Sunday, August 4, 2024 1:05 PM IST
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പുഷ്പനെ ആശുപത്രിയിലെത്തി കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് പുഷ്പൻ ചികിത്സയിൽ കഴിയുന്നത്.
ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി.
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ വീട്ടിലെത്തിയശേഷമാണ് മുഖ്യമന്ത്രി പുഷ്പനെ കാണാനെത്തിയത്.