വയനാട്ടിലെ രക്ഷാ പ്രവർത്തനം അഭിനന്ദനാര്‍ഹമെന്ന് സുരേഷ് ഗോപി
Sunday, August 4, 2024 10:16 PM IST
കല്‍പ്പറ്റ: വയനാട്ടിൽ നടത്തുന്ന രക്ഷാ പ്രവർത്തനം അഭിനന്ദനാര്‍ഹമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. ദുരന്ത ഭൂമി സന്ദർശിച്ച ശേഷം അദ്ദേഹം കളക്ട്രേറ്റിലെത്തി റവന്യൂ മന്ത്രി കെ. രാജന്, ജില്ലാ കളക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.