തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്കി
മു​ന്‍ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്‍റ​ണി. പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ ഭി​ന്ന​ത​ക​ളും മ​റ​ന്ന് ഒ​രു​മി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രും രാ​ഷ്ട്രീ​യം മ​റ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ സ്മാ​ര​ക നി​ർ​മാ​ണ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് എ.​കെ.​ആ​ന്‍റ​ണി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ​യു​ണ്ടാ​കാ​ത്ത ദു​ര​ന്ത​മാ​ണ് വ​യ​നാ​ട്ടി​ൽ ന​ട​ന്ന​ത്. യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ലാ​തെ പ​ര​മാ​വ​ധി സം​ഭാ​വ​ന​ക​ള്‍ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എം​പി ആ​യി​രു​ന്ന അ​വ​സ​ര​ത്തി​ൽ പ്ര​ള​യ​സ​മ​യ​ത്തൊ​ക്കെ കൂ​ടു​ത​ൽ തു​ക താ​ൻ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​തി​നു​ള്ള ക​ഴി​വി​ല്ലെ​ങ്കി​ലും ഇ​ന്ന് 50,000 രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്നും എ.​കെ.​ആ​ന്‍റ​ണി പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ നി​ധി​യു​ടെ സു​താ​ര്യ​ത​യെ​ക്കു​റി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ആ​വ​ർ​ത്തി​ച്ച് ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന.