ആലപ്പുഴയിലെ സ്കൂളിൽ വെടിവയ്പ്പ് ഉണ്ടായിട്ടില്ല : റിപ്പോർട്ട് കോടതിക്ക് കൈമാറി
Thursday, August 8, 2024 6:20 PM IST
ആലപ്പുഴ: നഗരത്തിലെ സ്കൂളിൽ വെടിവെയ്പ് ഉണ്ടായി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും വിദ്യാർഥികൾ തമ്മിൽ അടിപിടി മാത്രമാണ് ഉണ്ടായതെന്നും പോലീസ്.
സ്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഒരു വിദ്യാർഥി എയർഗൺ ഉപയോഗിച്ച് ആക്രമിക്കുക മാത്രമാണ് ചെയ്തത്. കുട്ടിയുടെ വീട്ടിൽ നിന്ന് എയർഗൺ കണ്ടെത്തിയിട്ടുണ്ട്. എയർഗണ്ണിനൊപ്പം കത്തിയുമാണ് വിദ്യാർഥി സ്കൂളിലെത്തിയതെന്ന് അധ്യാപകർ പോലീസിന് മൊഴി നൽകി.
വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ വെച്ച് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. സംഭവത്തിൽ ജുവനൈൽ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി.