വയനാട്ടിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുമുണ്ടാകും
Thursday, August 8, 2024 10:56 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടാകും. പ്രധാനമന്ത്രിയ്ക്കൊപ്പം ഹെലികോപ്റ്ററിലായിരിക്കും മുഖ്യമന്ത്രിയും ഉണ്ടാകുക.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുക. കല്‍പ്പറ്റയിലാകും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കുക. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം അദ്ദേഹം ചൂരല്‍മലയിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മുതലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ദുരിതാശ്വാസക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.