കോവളത്ത് ജർമൻ പൗരൻ വാടക വീട്ടിൽ മരിച്ച നിലയിൽ
Saturday, August 10, 2024 1:26 AM IST
കോവളം: വാടക വീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആഴാകുളം തൊഴിച്ചലിനടുത്ത് ആണ് സംഭവം. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളെ കാണാൻ എത്തിയതാണ് ഇയാൾ. എന്നാൽ ഇവർ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്.
ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഇവിടെ എത്തിയത്. വെളളിയാഴ്ച വൈകിട്ടായിട്ടും ഇയാളെ പുറത്തു കണ്ടിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.