എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ്: മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിനെ നേരിടും
Saturday, August 10, 2024 5:56 AM IST
ലണ്ടന്‍: എഫ് കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മുന്നോടിയായാണ് മത്സരം. ആഴ്സണലാണ് നിലവില്‍ കമ്മ്യൂണിറ്റി ഷീല്‍ഡി ജേതാക്കള്‍.
വിജയത്തോടെ പ്രീമിയര്‍ ലിഗ് പോരാട്ടത്തിലേക്ക് കടക്കുക എന്ന ലക്ഷ്യത്തിലായിരിക്കും ഇരു ടീമുകളും കളത്തിലിറങ്ങുക.