സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; നാളെ മുതൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Saturday, August 10, 2024 6:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ച മുതൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.