പാ​ല​ക്കാ​ട്: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ങ്ക​ര കു​നി​യം​പ്പാ​ടം സ്വ​ദേ​ശി ഹം​സ​യ്ക്ക് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

മ​ങ്ക​ര സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ജീ​ഷ് മ​ർ​ദി​ച്ച​താ​യാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ഹം​സ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ജോ​ലി​ക്ക് ശേ​ഷം മ​ങ്ക​ര വെ​ള്ള​റോ​ഡു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഇ​രി​ക്കു​മ്പോ​ളാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ച​താ​യി ഹം​സ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഹം​സ മ​ങ്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.