ഗുസ്തിയിൽ റീതിക ഹൂഡ ക്വാർട്ടറിൽ വീണു
Saturday, August 10, 2024 7:43 PM IST
പാരീസ്: പാരീസ് ഒളിന്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൾക്കു തിരിച്ചടി. വനിതാ ഫ്രീസ്റ്റൈൽ 76 കിലോഗ്രാം ഗുസ്തിയിൽ റീതിക ഹൂഡ ക്വാർട്ടറിൽ തോറ്റുപുറത്തായി.
ക്വാർട്ടറിൽ ലോക ഒന്നാം നമ്പരായ കിർഗിസ്ഥാൻ താരം അയ്പേറി മെഡെറ്റ് കിസിയോട് റീതിക തോൽവി വഴങ്ങിയത്.
അയ്പേറി മെഡെറ്റ് ഫൈനലിൽ കടന്നാൽ റീതികയ്ക്ക് ഇനി റെപ്പഷാജ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇവിടെ ജയിച്ചാല്‍ താരത്തിനു വെങ്കലം ഉറപ്പിക്കാം.