ആരും വിളിക്കരുത്; ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു; സുപ്രിയ സുലെ
Sunday, August 11, 2024 6:37 PM IST
ന്യൂഡൽഹി: എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി.
ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതിനാൽ ആരും മെസേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. സംഭവത്തിൽ പൂനെ റൂറൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സുപ്രിയ.
മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എംപി പറഞ്ഞു.