ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക; ഷെയ്ഖ് ഹസീന
Sunday, August 11, 2024 7:01 PM IST
ന്യൂഡൽഹി: ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നിൽ അമേരിക്കയാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു.
രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്. പ്രക്ഷോഭകാരികൾ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അഭിസംബോധനാ പ്രസംഗം ഹസീന ഒഴിവാക്കുകയായിരുന്നു.
മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാൻ താത്പര്യമില്ലാത്തതിനാലാണ് രാജിവച്ചത്. വിദ്യാർഥികളുടെ മൃതദേഹങ്ങൾക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അത് അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരോട് പ്രതീക്ഷ കൈവെടിയരുതെന്നും തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ടെന്നും ഹസീനയുടെ പ്രസംഗത്തിൽ പറയുന്നു.