ഒഴുക്കില്‍പ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു
Monday, August 12, 2024 11:10 AM IST
കോഴിക്കോട്: കോടഞ്ചേരി ഇരുതുള്ളി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സുലന്‍ കിസന്‍ ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പുഴയില്‍ കുളിക്കാനിറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു. ഫയര്‍ ഫോഴ്സും സ്കൂബ ടീമും ചേര്‍ന്ന് ഏറെ നേരം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളിയാണ് മരിച്ച സുലന്‍ കിസന്‍.