മയിലിനെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു: യൂട്യൂബര്‍ അറസ്റ്റില്‍
Tuesday, August 13, 2024 5:45 AM IST
ഹൈദരാബാദ്: തെലങ്കാനയില്‍ മയിലിലെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂടൂബര്‍ അറസ്റ്റിര്. കോടം പ്രണയ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.
വനംവകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയില്‍ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാര്‍ വിഡിയോ യുട്യൂബില്‍ പങ്കുവച്ചത്.
വീഡിയോ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയില്‍ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട ജീവിയാണ് മയില്‍. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.
നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാള്‍ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ്.പി.അഖില്‍ മഹാജന് വിശദമാക്കുന്നത്.