ഗാഡ്ഗിൽ റിപ്പോർട്ട് ഗൗരവമുള്ളത്; ചർച്ചകൾ നിരുത്സാഹപ്പെടുത്തരുതെന്ന് ബിനോയ് വിശ്വം
Tuesday, August 13, 2024 6:28 PM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ ഉണ്ടായ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകൾ നിരുത്സാഹപ്പെടുത്തരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗാഡ്ഗിൽ റിപ്പോർട്ടിനെ അർഹിക്കുന്ന ഗൗരവത്തോടെ കേരളം കാണണം എന്നും അദ്ദേഹം പറഞ്ഞു.
അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടൽ ദുരന്തത്തിന് സ്വാഭാവിക കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണ്.
ഗാഡ്ഗിൽ റിപ്പോർട്ട് ജനാധിപത്യപരമാണ്. അനധികൃതമായ നിരവധി നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ട്. ഒരു ദാക്ഷിണ്യവും കൂടാതെ നടപടി വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
റിസോര്‍ട്ട് ടൂറിസവും വികസനവുമൊക്കെ നിയന്ത്രണത്തിന് തടസമില്ലാതെ നടപ്പാക്കാവുന്നതാണ്. സംസ്ഥാനത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പലതിനും പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 85 ശതമാനം ക്വാറികളും അനധികൃതമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നിലെ അഴിമതി അവസാനിപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്. ദുരിതം അനുഭവിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ സംഘടിക്കുന്നതെന്നും ബനോയ് വശ്വം പ്രതികരിച്ചു.