ചാ​വ​ക്കാ​ട്: തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് 800 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ചാ​വ​ക്കാ​ട് ബീ​ച്ച് പ​രി​സ​ര​ത്ത് ഹാ​ഷി​ഷ് ഓ​യി​ല്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ എ​ത്തി​യ യു​വാ​ക്ക​ളെ ചാ​വ​ക്കാ​ട് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​വ​ക്കാ​ട് ക​ട​പ്പു​റം വ​ട്ടേ​ക്കാ​ട് രാ​യം​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫി​ന്റെ മ​ക​ന്‍ മു​ഹ്‌​സി​ന്‍ (35), വ​ട്ടേ​ക്കാ​ട് അ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ സെ​യ്ത് മു​ഹ​മ്മ​ദ് മ​ക​ന്‍ മു​ദ​സി​ര്‍ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ വി.​വി.​വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്‌​ഐ​മാ​രാ​യ പി.​എ.​ബാ​ബു​രാ​ജ​ന്‍, പി.​എ​സ്.​അ​നി​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഇ.​കെ ഹം​ദ്, സ​ന്ദീ​പ്, വി​നോ​ദ്, പ്ര​ദീ​പ്, റോ​ബ​ര്‍​ട്ട്, സു​ബീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്ന് എ​ത്തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ല്‍ ചാ​വ​ക്കാ​ട്, എ​ട​ക്ക​ഴി​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് യുവാക്കളുടെ രീ​തി.