അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
Wednesday, August 14, 2024 9:06 AM IST
തൃശൂർ: ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറ സ്വദേശികളായ അബ്ദുൾ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദ് (10) ആണ് മരിച്ചത്.
തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ആസിം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.