ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങു​ന്ന ജ​മ്മു കാ​ഷ്മീ​രി​ലെ സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ജ​യ് ബ​ല്ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ത്ര​യും​വേ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ഒ​രു ശ​ക്തി​യെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ പി​ന്നീ​ടു ജ​മ്മു​വി​ൽ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ സു​പ്ര​ധാ​ന ച​ർ‌​ച്ച.