തി​രു​വ​ന​ന്ത​പു​രം: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ ജ​സ്റ്റീ​സ് കെ. ​ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന തീ​യ​തി സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കും. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​ന്‍ കോ​ട​തി ഒ​രാ​ഴ്ച സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്.

ജ​സ്റ്റീ​സ് കെ. ​ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​മെ​ന്നു ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​നെ​തി​രേ നി​ര്‍​മാ​താ​വ് സ​ജി​മോ​ന്‍ പാ​റ​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണു ജ​സ്റ്റീ​സ് വി.​ജി. അ​രു​ണി​ന്‍റെ ഉ​ത്ത​ര​വ്.

വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് സാം​സ്‌​കാ​രി​ക വ​കു​പ്പും വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നും കോ​ട​തി​യി​ല്‍ സ്വീ​ക​രി​ച്ച​ത്. വി​മ​ന്‍ ഇ​ന്‍ ക​ല​ക്ടീ​വും വ​നി​താ ക​മ്മീ​ഷ​നും ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​ര്‍​ന്നി​രു​ന്നു.

റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് ഹ​ര്‍​ജി​ക്കാ​ര​നെ നി​യ​മ​പ​ര​മാ​യി അ​ട​ക്കം എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു കോ​ട​തി വി​ല​യി​രു​ത്തി. ആ​രു​ടെ​യും സ്വ​കാ​ര്യ​ത ഹ​നി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ല്‍ ഇ​ത്ത​രം ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കോ​ട​തി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

മൊ​ഴി​ന​ല്‍​കി​യ​വ​രു​ടെ സ്വ​കാ​ര്യ​ത ഹ​നി​ക്ക​പ്പെ​ടു​മെ​ന്ന് ക​ണ്ടെ​ത്തി​യ 62 പേ​ജു​ക​ള്‍ ഒ​ഴി​വാ​ക്കി 233 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു വി​ടു​ന്ന​ത്.

2019ല്‍ ​കൈ​മാ​റി​യ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍, സ്വ​കാ​ര്യ​ത ഭം​ഗി​ക്കു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടാ​നി​രി​ക്കു​ന്ന ദി​വ​സ​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്നു​ത​ന്നെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​തു സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

മ​റ​ച്ചു​വ​ച്ച് ന​ല്‍​കി​യാ​ലും മൊ​ഴി ന​ല്‍​കി​യ​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ വാ​ദം. സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഹ​ര്‍​ജി​ക്കാ​ര​ന് ഇ​ത്ത​ര​മൊ​രു ഹ​ര്‍​ജി ന​ല്‍​കാ​നാ​കി​ല്ലെ​ന്നു സ​ര്‍​ക്കാ​രും, സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണ​മെ​ന്നും അ​തി​നാ​യി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വും വ​നി​താ ക​മ്മീ​ഷ​നും നി​ല​പാ​ടെ​ടു​ത്തു.

വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത പു​റ​ത്തു പോ​കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍​ത്ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.