ന്യൂ​ഡ​ൽ​ഹി: ഇ.​പി. ജ​യ​രാ​ജ​ന്‍ വ​ധ​ശ്ര​മ​ക്കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. കേ​സി​ൽ കെ. ​സു​ധാ​ക​ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​നം അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു.

സു​ധാ​ക​ര​ന് വി​ശാ​ല ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്.

ഗൂ​ഢാ​ലോ​ച​ന​യി​ൽ സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ങ്ക് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സം​സ്ഥാ​ന​ത്തി​നാ​യി സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സ​ൽ ഹ​ർ​ഷ​ദ് വി. ​ഹ​മീ​ദാ​ണ് അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​ത്.

1995 ഏ​പ്രി​ല്‍ 12-ന് ​ച​ണ്ഡി​ഗ​ഡി​ല്‍ നി​ന്ന് പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ് ട്രെ​യി​നി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ധ​ശ്ര​മ​ക്കേ​സി​ൽ ഗൂ​ഢാ​ലോ​ച​നാ കു​റ്റ​മാ​യി​രു​ന്നു കെ. ​സു​ധാ​ക​ര​നെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, സു​ധാ​ക​ര​നെ​തി​രേ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.