അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകും: പ്രധാനമന്ത്രിക്കെതിര കോണ്‍ഗ്രസ്
Thursday, August 15, 2024 4:02 PM IST
ന്യൂഡൽഹി: രാജ്യത്തെ നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് രംഗത്ത്. ഭരണഘടനാ ശിൽപി അംബേദ്കർ എഴുതിയ സിവിൽ കോഡുകൾ എങ്ങനെ മതപരമാകുമെന്ന് കോൺഗ്രസ് വക്താവ് പവൻഖേര ചോദിച്ചു.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണ് പറയാന്‍ കഴിയുക. പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണം. അംബേദ്കർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ആർഎസ്എസും ജനസംഘും എതിർത്തിരുന്നുവെന്നും പവന്‍ഖേര എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, മതപരമായ സിവിൽ കോഡെന്നു പറഞ്ഞു ഡോ. അംബേദ്കറെ പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പറഞ്ഞു.