സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നവര്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണം: പ്രധാനമന്ത്രി
Thursday, August 15, 2024 5:33 PM IST
ന്യൂഡൽഹി: സ്ത്രീകള്‍ നയിക്കുന്ന വികസന മാതൃകയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു സമൂഹമെന്ന നിലയില്‍, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേഗത്തിലാക്കണം.
ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണം. ശിക്ഷാവിധികള്‍ പൊതുജനത്തിന് മനസിലാകും വിധം പരസ്യപ്പെടുത്തുകയും വേണം. എന്നാല്‍ മാത്രമേ ഭയമുണ്ടാകൂഎന്നും പ്രധാനമന്ത്രി പറഞ്ഞു.