പത്തനംതിട്ടയിലെ റബര്‍ തോട്ടത്തില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി
Friday, August 16, 2024 11:37 AM IST
പത്തനംതിട്ട: പെരുനാട്ടിലെ റബര്‍ തോട്ടത്തില്‍ തലയോട്ടി ഉള്‍പ്പടെ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഒന്നര വര്‍ഷമായി റബര്‍ വെട്ടാതിരുന്ന തോട്ടമായതിനാല്‍ ഇവിടേക്ക് ആരും എത്തിയിരുന്നില്ല. മരം മുറിക്കാനായി വ്യാഴാഴ്ച ഇവിടെയെത്തിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫോറന്‍സിക് സംഘമെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.