അധ്യാപകൻ വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിച്ചുവെന്ന് ആരോപണം; നാട്ടുകാർ സ്കൂൾ കത്തിച്ചു
Sunday, August 18, 2024 4:36 AM IST
ഗോഹട്ടി: ആസാമിലെ കരിംഗഞ്ച് ജില്ലയിൽ അധ്യാപകൻ വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിച്ചെന്ന് ആരോപിച്ച് നാട്ടുകാർ സ്കൂളിന് തീയിട്ടു. സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു.
സ്കൂൾ കത്തിച്ചതിന് നാട്ടുകാർക്കെതിരെയും പോലീസ് കേസുണ്ട്. കേസിലെ പ്രതിയായ 37 കാരനായ അധ്യാപകൻ ഒളിവിലാണെന്നും കേസ് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.