സിനിമാനയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു: മന്ത്രി രാജീവ്
Tuesday, August 20, 2024 2:51 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ സിനിമാ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചെന്ന് മന്ത്രി പി.രാജീവ്. ഇതിനായി ഷാജി. എൻ. കരുണിന്റെ നേതൃത്വത്തിൽ ആശയവിനിമയം നടക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ ചർച്ച നടക്കുകയാണ്. ആവശ്യമായ പരിശോധനകൾക്ക് ശേഷമാകും തീരുമാനം. നിഗൂഢതകൾ നീക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.