പുലികളി നടത്തണോ എന്നത് തൃശൂർ കോർപ്പറേഷന് തീരുമാനിക്കാം: എം.ബി. രാജേഷ്
Wednesday, August 21, 2024 6:26 PM IST
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി പുലികളി നടത്തണോ എന്നത് തൃശൂർ കോർപ്പറേഷനാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എം.ബി. രോജേഷ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു.
കോർപ്പറേഷൻ തീരുമാനമെടുത്താൽ മുൻവർഷങ്ങളിൽ ഫണ്ട് നൽകിയതുപോലെ ഇത്തവണയും നൽകും. എന്നാൽ ഇത് സംബന്ധിച്ച് കോർപ്പറേഷനാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. പിന്നാലെ പ്രതിഷേധവുമായി പുലികളി സംഘാടകസമിതി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.