ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഗം​ഗാ​വ​ലി പു​ഴ​യി​ൽ ലോ​റി ഉ​ണ്ടെ​ന്നു ക​രു​തി​യ സ്ഥ​ല​ത്ത് നേ​വി വീ​ണ്ടും സോ​ണാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ര​ച്ചി​ൽ സം​ഘം മാ​ർ​ക്കു ചെ​യ്ത സ്ഥ​ല​ത്തു നി​ന്ന് ലോ​റി​യു​ടെ സ്ഥാ​നം മാ​റി​യോ എ​ന്ന​റി​യാ​ൻ വേ​ണ്ടി​യാ​ണ് സോ​ണാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ഴ​യി​ലെ അ​ടി​യൊ​ഴു​ക്കും നേ​വി സം​ഘം പ​രി​ശോ​ധി​ച്ചു. ഗം​ഗാ​വ​ലി പു​ഴ​യി​ലെ നി​ല​വി​ലെ അ​ടി​യൊ​ഴു​ക്ക് നാ​ല് നോ​ട്സാ​ണ്.

ഡ്രെ​ഡ്ജിം​ഗ് തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എം.​കെ.​രാ​ഘ​വ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യെ കാ​ണും. എം.​കെ.​രാ​ഘ​വ​ൻ എം​പി​യെ കൂ​ടാ​തെ എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ, കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ശ് സെ​യ്ൽ, അ​ർ​ജു​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക.



.