അഭിമാനമായി ആശയും സജനയും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിൽ രണ്ടു മലയാളികൾ
Tuesday, August 27, 2024 1:49 PM IST
മുംബൈ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ രണ്ടു മലയാളി താരങ്ങളും ഇടംപിടിച്ചു. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ ടീമിലെ മലയാളികള്‍.
ഹര്‍മന്‍പ്രീത് കൗറാണ് ടീം ക്യാപ്റ്റന്‍. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെ യുഎഇയിലാണ് ലോകകപ്പ് പോരാട്ടം. ആഭ്യാന്തര കലാപത്തെ തുടര്‍ന്നു ബംഗ്ലാദേശില്‍ നടക്കേണ്ട ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യന്‍ ടീം: ഹര്മന് പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാകര്‍, ദയാളന്‍ ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിംഗ്, സജന സജീവന്.
ഉമ ഛേത്രി, തനുജ കന്‍വാര്‍, സൈമ താക്കൂര്‍ എന്നിവര്‍ ട്രാവലിംഗ് റിസര്‍വ് താരങ്ങളാണ്. രാഘവി ബിഷ്ട്, പ്രിയ മിശ്ര എന്നിവർ നോൺ ട്രാവലിംഗ് റിസർവ് താരങ്ങളുമാണ്.