സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിൽ സിനിമാസംഘടനകൾ പരാജയപ്പെട്ടു: രാജീവ് ചന്ദ്രശേഖർ
Wednesday, August 28, 2024 2:21 PM IST
തിരുവനന്തപുരം: സുരക്ഷിതമായ തൊഴിലിടവും തൊഴിലന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ സിനിമാ മേഖലയിലെ സംഘടനകളായ ‘അമ്മ' ഉൾപ്പെടെ ഉള്ളവർ പരാജയപ്പെട്ടെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
ഭയമില്ലാതെ, സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അവരുടെ ഉത്തരവാദിത്തമായിരുന്നു. സിനിമാ പ്രവർത്തകരായ സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവരുടെ ബാധ്യതയും അധികാരവുമായിരുന്നു. എന്നാൽ അക്കാര്യത്തിൽ അവർ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ലന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.