പീഡനക്കേസ്; മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Friday, August 30, 2024 8:17 PM IST
കൊച്ചി: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എംഎൽഎ ബോഡ് അഴിച്ച് വച്ച കാറിൽ അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്.
പരാതിക്കാരിക്കെതിരെ മുകേഷ് ഡിജിറ്റൽ തെളിവുകളടക്കം അഭിഭാഷകന് കൈമാറിയെന്ന് സൂചനയുണ്ട്. അതേസമയം മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനി കോടതിയിൽ ഹാജരായി രഹസ്യമൊഴിയും നൽകി.
പരാതിക്കാരിയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടാം തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ഹാജരാക്കും. 2009 ലാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്നത്.