ആസാമിൽ ഇന്ത്യ-ചൈന യുദ്ധകാലത്തെ മോർട്ടാർ സ്മോക്ക് ബോംബ് കണ്ടെത്തി
Sunday, September 1, 2024 6:47 AM IST
തേസ്പൂർ: ആസമിലെ സോനിത്പൂർ ജില്ലയിലെ നദീതടത്തിൽ നിന്ന് 1962-ലെ ഇന്ത്യ-ചൈന യുദ്ധകാലത്തെതെന്ന് കരുതുന്ന മോർട്ടാർ സ്മോക്ക് ബോംബ് കണ്ടെടുത്തു.
ധേകിയാജുലി മേഖലയിൽ കണ്ടെത്തിയ ബോംബ് സൈനികരുടെ സഹായത്തോടെ സുരക്ഷിതമായി സ്ഫോടനം നടത്തിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സെസാ നദിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ജൗഗാപൂർ ഗ്രാമത്തിൽ നിന്നുള്ള ഒരാളാണ് രണ്ടിഞ്ച് നീളമുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്.
ഈ ബോംബ് ചൈനീസ് നിർമിമാണ്. അയൽസംസ്ഥാനമായ അസമിലെ അരുണാചൽ പ്രദേശിലാണ് യുദ്ധം നടന്നത്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും ശത്രുക്കളുടെ നിരീക്ഷണം തടയുന്നതിനും പുകമറ സൃഷ്ടിക്കുന്നത് പോലെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു തരം വെടിമരുന്നാണ് മോർട്ടാർ സ്മോക്ക് ബോംബ്.