രണ്ടാം ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് 21 റണ്‍സ് ലീഡ്
Sunday, September 1, 2024 8:48 PM IST
റാവല്‍പിണ്ടി: പാകിസ്ഥാന്-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാന് 21 റൺസ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെടുത്തിട്ടുണ്ട്.
പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 274 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 262 റണ്‍സ് എടുത്തിരുന്നു. മുന്‍നിര തകര്‍ന്നപ്പോള്‍ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസിന്റെ ഇന്നിംഗ്സും (138) മെഹിദി ഹസന്റെ (78) ഇന്നിംഗ്സുമാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഖുറാം ഷെഹ്സാദ് പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ അബ്ദുള്ള ഷെഫീഖ് (3), നൈറ്റ് വാച്ച്മാനായി എത്തിയ ഖുറാം (0) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.