മാനന്തവാടിയിൽ കാണാതായ വയോധിക കിണറ്റിൽ മരിച്ച നിലയിൽ
Thursday, September 5, 2024 2:59 PM IST
കൽപറ്റ: വയനാട് മാനന്തവാടിയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് തേറ്റമലയിലാണ് സംഭവം. 75കാരിയായ കുഞ്ഞാമിയാണ് മരിച്ചത്.
കുഞ്ഞാമിയെ ബുധനാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു.