മധ്യപ്രദേശിൽ ചെന്നായ ആക്രണം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്
Saturday, September 7, 2024 4:45 AM IST
ഖണ്ട്വ: മധ്യപ്രദേശിലെ ഖണ്ട്വയിൽ ചെന്നായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്.
ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള ഖൽവ തഹസിൽ മൽഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഹർസുദ് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് സന്ദീപ് വസ്കലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് അയൽവാസികളും മറ്റുള്ളവരും എത്തി ചെന്നായയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റവർ ഖണ്ട്വയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് എലിപ്പനി കുത്തിവയ്പ്പും മരുന്നുകളും നൽകിയിട്ടുണ്ടെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാകേഷ് ദാമോർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ചെന്നായ ആക്രമണം ദേശീയ തലക്കെട്ടിൽ ഇടം പിടിച്ച സമയത്താണ് ഈ സംഭവം.