ദത്താത്രേയ ഹൊസബല-എഡിജിപി കൂടിക്കാഴ്ച; ഗൗരവകരമെന്ന് വി.എസ്. സുനിൽ കുമാർ
Saturday, September 7, 2024 9:02 AM IST
തൃശൂർ: എഡിജിപി എം.ആർ. അജിത് കുമാറും ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കിൽ അത് ഗൗരവകരമാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽ കുമാർ. സംഭവത്തിന്റെ വസ്തുത പുറത്തുവരട്ടെയെന്നും സുനിൽ കുമാർ വ്യക്തമാക്കി.
ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി എഡിജിപി എം.ആർ. അജിത് കുമാർ സമ്മതിച്ചിരുന്നു. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
തന്റെ സഹപാഠിയുടെ ക്ഷണപ്രകാരമാണ് ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയത്. ഈ കൂടിക്കാഴ്ച സ്വകാര്യമായിരുന്നുവെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.