അൻവറിന് പിന്നിൽ സിപിഎമ്മിലെ താപ്പാനകൾ: എം.കെ. മുനീർ
Saturday, September 7, 2024 10:00 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയ്ക്ക് പിന്നിൽ സിപിഎമ്മിലെ വലിയ താപ്പാനകളെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ. ഇത് സിപിഎമ്മിലെ സ്ഫോടനാത്മകമായ സാഹചര്യത്തിന്റെ ചെറിയ പ്രതിഫലനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അൻവറിനും ജലീലിനും റസാഖിനും പിന്നിൽ സിപിഎമ്മിലെ വലിയ സംഘമാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷത്തെ ഒരു സംഘമുണ്ടെന്നും മുനീർ പറഞ്ഞു.
വിഷയം യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യും. സിപിഐയും എൽഡിഎപിലെ മറ്റ് പാർട്ടികളും നിലപാട് വ്യക്തമാക്കണമെന്നും മുനീർ ആശ്യപ്പെട്ടു.