തൃശൂരിൽ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
Saturday, September 7, 2024 1:44 PM IST
തൃശൂര്‍: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. തൃശൂർ പൊങ്ങണങ്ങാട് സ്വദേശി അനീഷ്, പീച്ചി സ്വദേശി വിഷ്ണു, തളിക്കുളം സ്വദേശി അമൽ എന്നിവരാണ് പിടിയിലായത്.
2.5 കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന കഞ്ചാവാണ് പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.