സ്വര്‍ണവിലയില്‍ ഇടിവ്
Saturday, September 7, 2024 2:23 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസം 400 രൂപ വര്‍ധിച്ചിരുന്നു.
6,680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 53,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. യുഎസ് ഡോളര്‍ ശക്തമായതിനെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,540 രൂപയാണ്. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.