ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു
Wednesday, September 11, 2024 11:20 PM IST
പാലക്കാട്: ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. സൈമണ്‍ എന്നയാളാണ് യുവതിയെ ആക്രമിച്ചത്.
കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് വെട്ടേറ്റത്. തോട്ടത്തിൽ പുല്ലരിയാൻ വന്ന യുവതിയെ ഇയാൾ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.
പ്രതി കടന്നുപിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതോടെ യുവതി ഇത് ചെറുക്കാൻ ശ്രമിച്ചു. ഇതോടെ പ്രതി യുവതിയുടെ കൈയിലെ കത്തി പിടിച്ചുവാങ്ങി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.