തൊഴിലാളികളുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്
Friday, September 13, 2024 11:41 AM IST
ഇടുക്കി: പാമ്പനാറില്‍ കൊടുവക്കരണത്ത് തൊഴിലാളികളുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കോടുവക്കരണം സ്വദേശി എസ്തേര്‍(60) ആണ് മരിച്ചത്.
അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.