വെടിയേറ്റെന്ന് സംശയം; പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
Friday, September 13, 2024 1:13 PM IST
പത്തനംതിട്ട: ളാഹയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആന വെടിയേറ്റ് ചെരിഞ്ഞതാകാമെന്ന് പോലീസും നാട്ടുകാരും സംശയമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
റാന്നി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും.