മലപ്പുറത്ത് ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
Sunday, September 15, 2024 11:23 PM IST
മലപ്പുറം: ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടക്കൽ കോഴിച്ചെനയിൽ ആണ് സംഭവം. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്.
കുട്ടിയെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.