കാസർഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, September 15, 2024 11:51 PM IST
കാസർഗോഡ്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബട്ടത്തൂർ ദേശീയപാതയിൽ ആണ് അപകടമുണ്ടായത്.
കോട്ടിക്കുളം വെടിത്തിറക്കാലിൽ രവിയുടെ മകൻ സിദ്ധാർഥ് (23) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.