ചരക്ക് ട്രെയിനുകൾ പാളം തെറ്റി; ആളപായമില്ല
Monday, September 16, 2024 6:59 PM IST
ന്യൂഡൽഹി : മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് ട്രെയിനുകൾ പാളം തെറ്റി. ഭോപാലിൽ നിന്ന് ഇറ്റാർസിക്ക് പോയ ട്രെയിനും ചുർകിൽ നിന്നും ചോപാനിലേക്ക് പോയ ട്രെയിനുമാണ് പാളംതെറ്റിയത്.
മധ്യപ്രദേശിലെ ഭോപാലിൽ നിന്ന് ഇറ്റാർസിക്ക് പോവുകയായിരുന്ന ട്രെയിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. മിസറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു അപകടം. ഉത്തർപ്രദേശിലെ ചുർകിൽ നിന്നും ചോപാനിലേക്ക് പോവുകയായിരുന്ന ട്രെയിന്റെ എൻജിനും ഒരു ബോഗിയുമാണ് പാളംതെറ്റിയത്.
രണ്ട് അപകടങ്ങളിലും ആളപായം ഉണ്ടായിട്ടില്ലെന്നും ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടതായും റെയിൽവേ അധികൃതർ പറഞ്ഞു. പാളം തെറ്റിയ ബോഗികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ ആരംഭിച്ചു.