ലൈംഗീകാരോപണ കേസ്; നടൻ ജയസൂര്യ കൊച്ചിയിൽ മടങ്ങിയെത്തി
Thursday, September 19, 2024 10:08 PM IST
കൊച്ചി: ലൈംഗീകാരോപണം നേരിടുന്ന നടൻ ജയസൂര്യ കൊച്ചിയിൽ മടങ്ങിയെത്തി. കേസ് കോടതിയിൽ ആയതിനാൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജയസൂര്യ പറഞ്ഞു.
എല്ലാം വഴിയേ മനസിലാകും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ വിശദമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ ജയസൂര്യക്കെതിരേ ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു.