വേണാട് എക്സ്പ്രസില്‍ വന്‍ തിരക്ക്; രണ്ട് യാത്രക്കാര്‍ ബോധരഹിതരായി
Monday, September 23, 2024 11:23 AM IST
കൊച്ചി: തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ വന്‍ തിരക്ക്. രണ്ട് സ്ത്രീ യാത്രക്കാര്‍ കുഴഞ്ഞുവീണു. മറ്റ് യാത്രക്കാർ ചേർന്നാണ് ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സംഭവം. ഓണാവധി കഴിഞ്ഞ് സ്കൂളും കോളജും തുറക്കുന്ന ദിവസമായതിനാല്‍ ട്രെയിനില്‍ ഇന്ന് കാലുകുത്താന്‍ ഇടമുണ്ടായിരുന്നില്ല. ഇതിനിടെയാണ് രണ്ട് പേര് കുഴഞ്ഞുവീണത്.
വേണാട് എക്സ്പ്രസില്‍ വന്‍ തിരക്കായതിനാല്‍ പാലരുവി എക്സ്പ്രസിന് ശേഷം ഒരു മെമു ട്രെയിന്‍ കൂടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പല തവണ പരാതി ഉന്നയിച്ചിട്ടും റെയില്‍വേ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.