ഓട്ടമത്സരത്തിനായി പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം; 14 കാരൻ മരിച്ചു
Sunday, December 1, 2024 4:22 PM IST
അലിഗഡ്: ഓട്ടമത്സരത്തിനായി പരിശീലിക്കുന്നതിനിടെ 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിൽ ആണ് സംഭവം. മോഹിത് ചൗദരി (14) ആണ് മരിച്ചത്.
സ്കൂളിലെ സ്പോർട്സ് മത്സരത്തിനായി പരിശീലിക്കുന്നതിനിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. രണ്ട് റൗണ്ട് ഓടിയശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഓഗസ്റ്റിൽ ഒരു റോഡ് അപകടത്തിൽ മരിച്ചിരുന്നു.