കളര്‍കോട് വാഹനാപകടം; കാറുടമയ്ക്കെതിരെ കേസെടുത്തു
Friday, December 6, 2024 3:21 PM IST
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ കാറുടമയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് കേസെടുത്തത്. വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയതിനാണ് നടപടി.
അതേസമയം വാഹനം വാടകയ്ക്ക് നൽകിയതല്ലെന്നാണ് ഷാമിൽ പറയുന്നത്. എന്നാൽ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തിരിക്കുന്നത്.
വിദ്യാർഥികൾ ആയിരം രൂപ ഷാമിലിനു ഗൂഗിൾ പേ ചെയ്തു നൽകിയിരുന്നു. ഇതിന്റെ ബാങ്ക് രേഖകളും ശേഖരിച്ചിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാഹനം റെന്റിന് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഉണ്ടായിരുന്നില്ല.