ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​രു​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ളി​നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നും ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി എ​വ​ർ​ട്ട​ണെ നേ​രി​ടും. എ​വ​ർ​ട്ട​ൺ എ​ഫ്സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഗു​ഡീ​സ​ൺ പാ​ർ​ക്കി​ലാ​ണ് മ​ത്സ​രം.

നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ എ​തി​രാ​ളി ക്രി​സ്റ്റ​ൽ പാ​ല​സാ​ണ്. സെ​ൽ​ഹ​സ്റ്റ് പാ​ർ​ക്കി​ൽ‌ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 ന് ​ആ​ണ് മ​ത്സ​രം ന​ട​ക്കു​ക.

രാ​ത്രി 11ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ നേ​രി​ടും. ഓ​ൾ​ഡ് ട്രാ​ഫോ​ൽ​ഡി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.